Latest NewsKeralaNews

കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെതിരായ മാർക്ക് ദാന വിവാദത്തിലും, പി.എസ്.സി പരീക്ഷ തട്ടിപ്പിലും പ്രതിഷേധിച്ച് രണ്ടു മണിയോടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസ് പല തവണ ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഒരു വിദ്യാർത്ഥിനി ഉള്‍പ്പെടെ ചില പ്രവർത്തർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്‌. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  കെ.എസ്.യു പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അറസ്റ്റ് വരിക്കാൻ തയാറാകാത്തവരെ ബലം പ്രയോഗിച്ച് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നു. നേതാക്കളുടെ അറസ്റ്റ് തടസപ്പെടുത്തിയവരെ പോലിസ് ലാത്തി വീശിയോടിച്ചു.

Also read : എല്‍ഡിഎഫ് ഒരു വിശ്വാസികൾക്കും എതിരല്ല. ശബരിമലയിൽ പോകുന്നവരുടെ എണ്ണം നോക്കിയാൽ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാരായിരിക്കും : കോടിയേരി ബാലകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button