ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയണമെങ്കില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരണമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഗുരു നാനാക്കിന്റെ 550-ാം ജന്മവാര്ഷിക ദിനത്തില്‍ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ചില ചൈനീസ് വിദ്യാര്‍ത്ഥികള്‍ കുറച്ച് മുമ്പ് എന്നെ സമീപിച്ചിരുന്നു. എന്നെ സമീപിക്കുന്നതിനുമുമ്പ് ഞാന്‍ യാഥാസ്ഥിതികനാണെന്ന് അവര്‍ കരുതി, പക്ഷേ എന്നെ കണ്ടതിനുശേഷം അവരുടെ ധാരണ മാറി.
ചൈനീസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരണമെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളും അവരെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണ് ചിലരുടെ പ്രവര്‍ത്തിയെ നോക്കി കണ്ട് ഇന്ത്യയുടെ മതേതരത്വത്തെ ചോദ്യം ചെയ്യരുത്. ചൈനയില്‍ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ പല മേഖലകളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ ജനാധിപത്യമല്ല, എന്താണ് ജനാധിപത്യം എന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ തന്നെ വരണം. നിങ്ങള്‍ക്ക് അത് അനുഭവിച്ചറിയാന്‍ കഴിയുമെന്നും ദലൈലാമ പറഞ്ഞു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണിവയെന്നും വികസനത്തിലും ഇരു രാജ്യങ്ങളും മുന്നിലാണ്.
എന്നാല്‍ സാമ്പത്തിക കാര്യത്തില്‍ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദലൈലാമ പറഞ്ഞത്, പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് വികാരാധീനനാണെന്നും പകരം കൂടുതല്‍ യുക്തി പൂര്‍വ്വം ചിന്തിക്കണം. ‘ഐക്യരാഷ്ട്ര പൊതുസഭയില്‍ അദ്ദേഹത്തിന്റെ പ്രസംഗം കാണുക. അദ്ദേഹം പറഞ്ഞത് വൈകാരികമായിരുന്നു, മറുവശത്ത്, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഉചിതമായിരുന്നു. മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യയെ പാകിസ്ഥാന് ആവശ്യമുണ്ടെന്നും ദലൈലാമ പറഞ്ഞു. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വളരെ അധികം ഉചിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments