അന്തരീക്ഷ താപം പരിധിക്കപ്പുറം ഉയരുന്നത് മനുഷ്യ ശരീരത്തിലെ താപത്തെ നിയന്ത്രാണാതീതമാക്കുന്നു. അതിൽ നിന്നുള്ള രക്ഷയ്ക്കായാണ് നാം ഇന്ന് പരക്കം പായുന്നത്. വേനൽ കടുക്കുന്തോറും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നു. ഇത് ചർമ്മത്തിൽ കരുവാളിപ്പ് ഉണ്ടാക്കുക മാത്രമല്ല,ചര്‍മം വിളര്‍ച്ചയുള്ളതാക്കി മാറ്റിയേക്കാം. ഇത് കാരണമാണ് രാവിലെ പതിനൊന്നു മണി മുതല്‍ മൂന്നു മണി സമയം വരെ സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന ജോലികള്‍ ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ALSO READ: പത്ത് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ്
ശരീരത്തിന്റെ താപനില ഒരു പരിധി വരെ സന്തുലിതമാക്കാൻ ധാരാളം വെള്ളം കുടിക്കുക. ജലാംശം കൂടിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എ സി യിൽ ഇരിക്കുന്നവർ പലപ്പോഴും വെള്ളം കുടിക്കാൻ മറക്കാറുണ്ട്, അതിനിടവരുത്താതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴും 2-4 ഗ്ലാസ്സ് വെള്ളം വരെ കുടിക്കുക.
ALSO READ: ശിവ ഭഗവാനിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ
വ്യായാമം രാവിലെ എട്ട് മണിക്ക് മുന്‍പും,വൈകിട്ട് നാലു മണിക്ക് ശേഷവും ചെയ്യുക. സൂര്യതാപം നേരിട്ട് ഏല്‍ക്കാത്ത വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
Post Your Comments