News

ബാത്ടബില്‍ മുടി കുരുങ്ങി ബാലികയ്ക്ക് ദാരുണ മരണം

ദുബായ് : വലിയ ബാത്ടബിന്റെ യന്ത്രത്തില്‍ തലമുടി കുരുങ്ങി ബാലികയ്ക്ക് ദാരുണ മരണം. യൂറോപ്പുകാരിയായ പത്ത് വയസുള്ള പെണ്‍കുട്ടിയാണ് മുങ്ങി മരിച്ചത്. തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചൂടുജലപ്രവാഹമുള്ള ബാത് ടബിലാണ് (ജാകുസ്സിയില്‍) മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബര്‍ ദുബായിലെ താമസ സ്ഥലത്തായിരുന്നു സംഭവം.

ഒരു മീറ്റര്‍ ആഴത്തിലുള്ള ടബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു കുട്ടി കുളിക്കാനിറങ്ങിയത്. കുറേ നേരമായിട്ടും മകളെ കാണാത്തതിനെ തുടര്‍ന്ന് പിതാവ് ചെന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറന്‍സിക് എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേയ്ക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button