വെയിലത്ത് ബൈക്ക് ഓടിക്കുന്നവരുടെ കൈകള്‍ വെയിലേറ്റ് കരുവാളിക്കുന്നത് സാധാരണയാണ്. ഇളംനിറത്തിലുള്ള പ്രൊട്ടക്ഷന്‍ ഗ്ലൗസുകള്‍ ധരിക്കുന്നതു വഴി ഇതൊഴിവാക്കാന്‍ സാധിക്കും.
ഒരു തുണികൊണ്ട് തല നന്നായി മൂടിക്കെട്ടിയതിനു ശേഷം ഹെല്‍മെറ്റ് ധരിച്ചാല്‍ വിയര്‍പ്പും ചൂടും തലയില്‍ തങ്ങി നില്‍ക്കില്ല. മുടികൊഴിയാതിരിക്കാനും ഈ മാര്‍ഗം ഫലപ്രദമാണ്. ദിവസവും ഈ തുണി കഴുകി ഉണക്കി വേണം ഉപയോഗിക്കാന്‍.കണ്ണിന് ചൂടേല്‍ക്കാതിരിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക.
യാത്രക്കിടയില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെവിടെയെങ്കിലും പൊള്ളലേറ്റാല്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ലേപനങ്ങള്‍ പുരട്ടുക. ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക. ഉപ്പ്‌ചേര്‍ത്ത പാനീയങ്ങള്‍ കുടിക്കുക. കഴിവതും ഉച്ചസമയത്തെ യാത്രകള്‍ ഒഴിവാക്കുക.
Post Your Comments