Life Style

മാനസിക ആരോഗ്യത്തിന് പരിസ്ഥിതിയും : പഠന വിവരങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍

മാനസിക ആരോഗ്യത്തിന് പരിസ്ഥിതിയും .. പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധമാണിത് സൂചിപ്പിക്കുന്നത്. ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍, കടലിന്റെ സമീപം താമസിക്കുന്നവരുടെ മാനസികാരോഗ്യം ഏറെ മെച്ചപ്പെട്ടതാണെന്ന് കണ്ടു.

ഇതിനായി ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വേയുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. 26,000 പേരുടെ വിവരങ്ങള്‍ അപഗ്രഥിച്ചു. കടലില്‍നിന്നു 1 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ അകലത്തില്‍ താമസിക്കുന്നവരെയാണ് പഠനത്തിനു തിരഞ്ഞെടുത്തത്. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കടലിന്റെ സാമീപ്യവുമായി ബന്ധപ്പെടുത്തി പഠിച്ചു. കടലിനു സമീപം താമസിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട മാനസികാരോഗ്യവും സൗഖ്യവും ഉണ്ടെന്നു കണ്ടതായി പഠനത്തിനു നേതൃത്വം നല്‍കിയ, യുകെയിലെ എക്‌സീറ്റര്‍ സര്‍വകലാശാലാ ഗവേഷക ഗാരെറ്റ് പറയുന്നു.

ഇംഗ്ലണ്ടില്‍ ആറില്‍ ഒരാള്‍ക്കു വീതം ഉത്കണ്ഠ, വിഷാദം മുതലായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍. അതുകൊണ്ടു തന്നെ ഹെല്‍ത്ത് ആന്‍ഡ് പ്ലേസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം വളരെ പ്രധാനപ്പെട്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button