
തിരുവനന്തപുരം: തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന ആരോപണത്തിൽ മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയതെന്നും കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിന് മുമ്പും മന്ത്രി മാര്‍ക്ക് ദാനം നടത്തിയിട്ടുണ്ട്. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ ചെയ്തതെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിക്ക് മാര്‍ക്ക് കൂട്ടി നല്കാന് എന്ത് ചുമതലയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
യൂണിവേഴ്സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും. എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. വളരെ ഗുരുതരമായ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Post Your Comments