Latest NewsKeralaNews

ജോളിയുടെ കുട്ടിക്കാലവും കൗമാര കാലവും തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ : ജ്യോത്സ്യന്റേയും മൊഴി രേഖപ്പെടുത്തി

കട്ടപ്പന : ജോളിയുടെ വീട്ടുകാരില്‍ നിന്ന് കുട്ടിക്കാലവും കൗമാര കാലവും തേടി അന്വേഷണ ഉദ്യോഗസ്ഥര്‍. ജ്യോത്സ്യന്റേയും മൊഴി രേഖപ്പെടുത്തി. ജോളിയുടെ കുട്ടിക്കാലവും വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണസംഘം കൂടുതലായും ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ജോളി പ്രീഡിഗ്രിക്കു പഠിച്ച നെടുങ്കണ്ടം എംഇഎസ് കോളജിലും അന്വേഷണസംഘം എത്തി.

Read Also : സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി

ജോളിയുടെ മാതാപിതാക്കളില്‍ നിന്നാണ് ആദ്യം മൊഴിയെടുത്തത്. തുടര്‍ന്നു 3 സഹോദരങ്ങളുടെയും മൊഴി രേഖപ്പെടുത്തി. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ കണ്ട ഏലസ്സ് നല്‍കിയത് ആരാണെന്നു കണ്ടെത്താനായി കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു.

Read Also : എന്‍ഐടിയിലേയ്‌ക്കെന്നു പറഞ്ഞ് ജോളി 14 വര്‍ഷം പോയ ആ സ്ഥലങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു

റോയിയും ജോളിയും തന്നെ വന്നു കണ്ടതായി ഓര്‍മയില്ലെന്നും എന്നാല്‍ തകിടു താന്‍ കൊടുത്തതാണോ എന്നു കണ്ടാല്‍ തിരിച്ചറിയാമെന്നും കൃഷ്ണകുമാര്‍ അന്വേഷണസംഘത്തോടു പറഞ്ഞു.

ജോളി പ്രീഡിഗ്രിക്കു പഠിച്ച നെടുങ്കണ്ടം എംഇഎസ് കോളജിലെ രേഖകളും അന്വേഷണസംഘം പരിശോധിച്ചു. 1988-90 കാലത്താണു ജോളി ഇവിടെ പഠിച്ചത്. ജോളിയെ പഠിപ്പിച്ച അധ്യാപകരുടെയും സഹപാഠികളുടെയും വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ജോളിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടായിരുന്നോ എന്നറിയലാണ് സംഘത്തിന്റെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button