KeralaLatest NewsNews

ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ആര്‍സിഇപി വ്യാപാരകരാര്‍ ഒപ്പിടുന്നതില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ നടപ്പിലാക്കിയാൽ കാര്‍ഷികമേഖല വലിയ തകര്‍ച്ചയിലേക്ക് നീങ്ങും. റബര്‍, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ ഇതുവരെ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ആര്‍സിഇപി കരാര്‍ നടപ്പാക്കിയാല്‍ കാര്‍ഷികമേഖലയ്ക്കൊപ്പം, പാല്‍, മത്സ്യം തുടങ്ങിയ മേഖലകളും തകരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read also: വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരമൊരു കരാര്‍ ഒപ്പിടുന്നത് സാമ്പത്തികനില കൂടുതല്‍ വഷളാകാൻ കാരണമാകും. സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രം കരാറിന്റെ കാര്യത്തില്‍ അത് പാലിക്കാത്തത് നിരാശാജനകമാണ്. ജനങ്ങളുമായി തുറന്ന ചര്‍ച്ചയ്‌ക്ക് കേന്ദ്രം തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button