പഴയന്നൂര്‍: വെള്ളാരംകുന്നിലെ വീട്ടുമുറ്റങ്ങളില്‍ അജ്ഞാത ജീവിയുടെ കാല്‍പാടുകള്‍. വെന്നൂര്‍ വട്ടപ്പാറയിലെ തോട്ടത്തില്‍ പുള്ളിപ്പുലിയെ കണ്ടെന്നു തൊഴിലാളികള്‍ പറഞ്ഞതിന്റെ പിറ്റേന്ന് ആണ് ഇത്തരത്തില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുന്നത്. നാട്ടുകാരില്‍ ഇത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വനപാലകര്‍ പരിശോധന നടത്തി പുലിയുടെതല്ലെന്ന് സ്ഥിരീകരിച്ചു. കാല്‍പ്പാടുകള്‍ പട്ടിയുടേതിനേക്കാള്‍ വലുതായതിനാല്‍ മറ്റേതോ മൃഗത്തിന്റേതാണെന്നാണു നിഗമനം.
കൂര്‍ക്കപ്പറമ്പില്‍ സന്തോഷ്, കിഴക്കേതില്‍ സോമന്‍, ഇരുമ്പിശേരി മാധവന്‍ എന്നിവരുടെ മുറ്റങ്ങളിലാണ് കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുള്ളത്. അതേസമയം നീലീശ്വരം തൊഴുത്തങ്ങമാലി മേഖലയില്‍ പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പ്പാടുകളും കണ്ടു. രാവിലെ ആടിനെ മേയ്ക്കാന്‍ പോയവരാണ് ജാവാസ മേഖലയില്‍ കാല്‍പ്പാടുകള്‍ കണ്ടത്. റോഡില്‍ നിന്ന് വീടുകള്‍ക്കടുത്തുള്ള ഇടവഴിയിലായാണ് കാല്‍പ്പാട് പതിഞ്ഞിരിക്കുന്നത്. സമീപ മേഖലകളില്‍ മുന്‍പ് പുലി ശല്യം ഉണ്ടായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥരെത്തി പരിശോധിച്ചു. കാട്ടുപൂച്ചയുടെ കാല്‍പ്പാടാണെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
Post Your Comments