ന്യൂ ഡൽഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനും,കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റിനു അനുമതി നൽകി ഡൽഹി സിബിഎ കോടതി. ചിദംബരത്തിന്‍റെ അന്തസിനേയും സ്വകാര്യതയെയും മാനിച്ചുകൊണ്ടായിരിക്കണം ചോദ്യം ചെയ്യലെന്നു കോടതി നിർദേശിച്ചു. കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധപ്പെട്ട് ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് എൻഫോഴ്‌സ്‌മെന്റിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തിങ്കളാഴ്ച പ്രത്യേക സി.ബി.ഐ കോടതിയില്‍ അറിയിച്ചിരുന്നു. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ആഗസ്റ്റ് 21 മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോൾ ചിദംബരം. ഈ മാസം17ന് കസ്റ്റഡി കാലാവധി അവസാനിക്കും.
ഇന്ദ്രാണിയും, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആരംഭിച്ച ഐ.എന്‍.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുവാൻ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചെന്നാണ് കേസ്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് ഐ .എന്‍.എക്സിന് അനുമതി നല്‍കിയതെന്നു ഇന്ദ്രാണി കുറ്റസമ്മത മൊഴി നല്‍കി മാപ്പുസാക്ഷിയായതിന് പിന്നാലെ ചിദംബരം അറസ്റ്റിലാവുകയായിരുന്നു. ഇന്ദ്രാണി ഇപ്പോൾ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്
Post Your Comments