തൃശ്ശൂർ : കാണാതായ പെട്രോള്‍ പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂർ കയ്പമംഗലം സ്വദേശി മനോഹരന്റെ മൃതദേഹമാണ് ഗുരുവായൂരിലെ മമ്മിയൂരില്‍ റോഡരികില്‍നിന്ന് കണ്ടെത്തിയത്. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്നും മനോഹറിന്‍റെ കാറില്‍ പണം ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു. മനോഹര്‍ പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്..
കഴിഞ്ഞ ദിവസം രാത്രി 12.50 ന് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയിയിരുന്നില്ല. സമയം ഏറെകഴിഞ്ഞിട്ടും മനോഹര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകൾ അച്ഛനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോണെടുത്തയാള്‍ അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വച്ച് ഓഫായി. ഉടന്‍ തന്നെ മകള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Post Your Comments