Latest NewsKeralaIndia

മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്‌ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്

തിരുവനന്തപുരം: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് 20ലക്ഷം തട്ടിയെടുത്തു എന്ന പരാതിയില്‍ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെന്നറ്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെയാണ് അന്വേഷണം. തിരുനല്‍വേലി സ്വദേശി ഡോ.പ്രേംനാഥാണ് പരാതി നല്‍കിയത്.

വിമർശിച്ച സ്ത്രീക്കെതിരെ വേശ്യാ പ്രയോഗം, ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

പ്രേംനാഥിന്റെ മകന് എന്‍ആര്‍ഐ ക്വാട്ടയില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ബെന്നറ്റും ജയരാജും ചേര്‍ന്ന് 2018 മെയ് 18ന് പണം വാങ്ങിയെന്നാണ് എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയില്‍ പറയുന്നത്.മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയരാജ്, മഹായിടവക സെക്രട്ടറി ഡോ.റോസ് ബിസ്റ്റ്, മെഡിക്കല്‍ മിഷന്‍ സെക്രട്ടറി അലക്‌സ് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.

2000 രൂപയുടെ നോട്ട്‌ പിന്‍വലിക്കുമെന്ന വാര്‍ത്ത , വിശദീകരണവുമായി ആര്‍.ബി.ഐ

പണം വാങ്ങിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഭരണസമിതി അംഗങ്ങളായ റോസ് ബിസ്റ്റിനെയും അലക്‌സിനെയും പ്രതിചേര്‍ത്തിരിക്കുന്നത്. 2014ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി ബെന്നറ്റ് എബ്രഹാം തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു.

shortlink

Post Your Comments


Back to top button