ന്യൂഡല്‍ഹി: ശരിയായ സമയം എത്തുമ്പോൾ താൻ ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. അംബേദ്‌കർ ബുദ്ധമതത്തിലേക്ക് മാറിയിരുന്നു. ഞാനും ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന് തന്നെയാകും നിങ്ങൾ കരുതുന്നത്. ഉചിതമായ സമയത്ത് ഞാനും ബുദ്ധമതം സ്വീകരിക്കുമെന്നും എന്നോടൊപ്പം വലിയൊരു സംഘം ജനങ്ങളും ബുദ്ധമതം സ്വീകരിക്കുമെന്നും മായാവതി അറിയിച്ചു. അംബ്ദേക്കറുടെ ബുദ്ധമത സ്വീകരണം ചര്‍ച്ചയായവേളയിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.
Read also: ജോളിയുമായുള്ള ബന്ധം, ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കി.
Post Your Comments