KeralaLatest NewsNews

ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍ : പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ

കോഴിക്കോട് : ജോളിയുമായുള്ള ബന്ധത്തിന് തടസം നിന്നതിന് ജോണ്‍സന്റെ ഭാര്യയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദന മുറകള്‍. പുറത്തുവരുന്നത് ജോളി മൂലം തകര്‍ന്ന കുടുംബങ്ങളുടെ കഥ.
ജോളിയുമായുള്ള ബന്ധത്തെ എതിര്‍ത്തപ്പോള്‍ ജോണ്‍സണ്‍ ചവിട്ടി നിലത്തിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്.

ബന്ധുക്കള്‍ ഇടപെട്ട് കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോളി ഇവരുടെ വീട്ടില്‍ വരുന്നതും ജോണ്‍സന്‍ ബന്ധം തുടരുന്നതും വിലക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍സന്‍ ഇതിന്റെ പേരില്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു.

ഇനിയൊരിക്കല്‍ക്കൂടി ഭാര്യയെ മര്‍ദിച്ചാല്‍ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ വര്‍ഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ലെന്നും പറയുന്നു. അധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ജോണ്‍സന്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button