കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതിയായ ജോലിയെ സഹായിച്ച മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ചിമോയിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്.മുസ്ലിം ലീഗ് കൂടത്തായി യൂണിറ്റ് പ്രസിഡന്റും ജോളിയുടെ അയല്‍ക്കാരനുമാണ് ഇമ്പിച്ചിമോയി. പൊലീസ് പിടിയിലാവുന്നതിനു മുന്‍പ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലുള്ള ജോളിയില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയില്‍നിന്ന് ജോളിയുടെ റേഷന്‍കാര്‍ഡ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്.ജോളിയില്‍ നിന്ന് 50,000 രൂപ താന്‍ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാന്‍ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കുന്നതിന് ജാേളി നിര്‍മിച്ച വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
Post Your Comments