കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണ വില ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ഇന്ന് പവന് 280 രൂപയും , ഗ്രാമിന് 35 രൂപയുമാണ് വർദ്ധിച്ചത്. ഇതനുസരിച്ച് പവന് 28,840രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വ്യാപാരം. ബുധൻ, വ്യാഴം ദിവസങ്ങളിൽ പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വില.
Also read : ഓഹരി വിപണി ഉണർന്ന് തന്നെ : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments