മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 100 വിജയങ്ങളെന്ന റെക്കോര്‍ഡാണ് മിതാലി സ്വന്തമാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ചതോടെയാണ് മിതാലി ഈ നേട്ടം സ്വന്തമാക്കുന്നത്.
ALSO READ: ഉപതെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് മദ്യവില കൂടാൻ സാധ്യത
ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ വനിതാ ക്യാപ്റ്റനും ലോകത്തെ രണ്ടാമത്തെ താരവുമായി മിതാലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ നാലാമത്തെ ക്രിക്കറ്റ് താരവും ആദ്യ വനിതാ ക്രിക്കറ്ററും മിതാലി തന്നെയാണ്. നിലവില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ജാവേദ് മിയാന്‍ദാദ് എന്നിവരാണ് മിതാലി രാജിനു മുന്നിലുള്ളത്.
ALSO READ: മെഡിക്കല്‍ സീറ്റ് കോഴ; സിഎസ്ഐ മെഡിക്കല്‍ കോളജ് മുന്‍ ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന് എതിരെ കേസ്
1999 ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം നിലവില്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ 20 വര്‍ഷവും 105 ദിവസവും പൂര്‍ത്തിയാക്കി കഴിഞ്ഞു. വനിത ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (204) കളിച്ച താരവും മിതാലിയാണ്. 51.38 ശരാശരിയില്‍ 6731 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് (191), ജുലാന് ഗോസ്വാമി (178), ഓസ്ട്രേലിയയുടെ അലക്സ് ബ്ലാക്ക്വെല് (144) എന്നിവരാണ് മിതാലിക്ക് പിന്നിലുള്ളത്.
Post Your Comments