Life Style

അമിതമായി വെള്ളം കുടിക്കുന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

രാവിലെ ഏണിക്കുന്നത് മുതല്‍ വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നു കരുതി ശരീരത്തിന് വേണ്ടതിലധികം വെള്ളം കുടിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു തരുന്നു. ദിവസവും മൂന്നു ലീറ്റര്‍ വെള്ളം കുടിക്കണമെന്ന് പൊതുവേ പറയുമെങ്കിലും ഓരോരുത്തരുടെയും ശരീരഘടനയും കായികപ്രവര്‍ത്തനങ്ങളും മറ്റുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ട്. അമിതമായി വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ എന്താണെന്നു നോക്കാം.

ന്മഅമിതമായി ശരീരത്തിലെത്തുന്ന വെള്ളം നിങ്ങളുടെ വൃക്കയ്ക്ക് ജോലിഭാരം കൂട്ടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഉറങ്ങുമ്‌ബോഴും വിശ്രമിക്കുമ്‌ബോഴുമെല്ലാം പാവം വൃക്കകള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്നു മറക്കരുത്. ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ പരമാവധി 800 മുതല്‍ 1000 മില്ലീലിറ്റിര്‍ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാനാകൂ. അതുകൊണ്ട് ഒറ്റയടിക്ക് വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവില്‍ പല തവണയായി കുടിക്കുതാണ് ആരോഗ്യകരമായ ശീലം.
ന്മശരീരത്തിലെ ഇലക്ട്രോലൈറ്റുകള്‍ അമിതമായി മൂത്രമൊഴിക്കുന്നതുവഴി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. സോഡിയം പോലെയുള്ള അവശ്യഘടകങ്ങളും ഇങ്ങനെ മൂത്രത്തിലൂടെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിനു വേണ്ട ഇത്തരം ഘടകങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് ഹൈപ്പോ നട്രീമിയ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്നത്. തളര്‍ച്ച, ക്ഷീണം, ഛര്‍ദ്ദില്‍, തലചുറ്റല്‍ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണിത്.

ന്മഭക്ഷണത്തിനു തൊട്ടുമുന്‍പ് വെള്ളം കുടിക്കുന്നത് അമിതവണ്ണം ഒഴിവാക്കാന്‍ തല്ലതാണ്. എന്നു കരുതി, ഭക്ഷണത്തിനു തൊട്ടുമുന്‍പ് ആവശ്യത്തിലധികം വെള്ളം കുടിച്ചാല്‍ വിശപ്പ് പൂര്‍ണമായും ഇല്ലാതാകും. ശരീരത്തിനുവേണ്ട ഭക്ഷണം ലഭിക്കാതെയും വരും. ഇത് പോഷക ദൗര്‍ലഭ്യം ഉണ്ടാക്കും.

എന്തെങ്കിലും വിധത്തിലുള്ള രോഗം ബാധിച്ചവര്‍ എത്ര ലീറ്റര്‍ വെള്ളം കുടിക്കാം എന്നതു സംബന്ധിച്ച് ഡോക്ടറോട് അന്വേഷിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button