
കോട്ടയം: മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ എത്തിക്‌സിന് വിരുദ്ധമായി പ്രസ്താവന നടത്തിയ തൃശ്ശൂര്‍ അമല ആശുപത്രിയിലെ ഡോ. വി.കെ.ശ്രീനിവാസനെതിരെ മന്നംയുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് ട്രാവന്‍കൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലില്‍, ഐഎംഎ എത്തിക്‌സ് കമ്മിറ്റി, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കി.
ഇത് എതിരും ജനങ്ങളെ ചൂഷണം ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണ്. നിലവില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍ ഇത്തരമൊരു പരാമര്‍ശനം നടത്തുമ്പോള്‍ പൊതുസമൂഹത്തില്‍ അതിന് സ്വീകാര്യത ലഭിക്കുന്നു. ഇത് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാന്‍ എളുപ്പത്തില്‍ കഴിയുന്നു. സംസ്ഥാനത്ത് വിശ്വാസ ചൂഷണം വ്യാപകമാകുന്നു എന്ന പരാതി നിലനില്‍ക്കെയാണ് ഡോക്ടര്‍ വി.കെ.ശ്രീനിവാസന്റെ പരമാര്‍ശം എന്നതും ഗൗരവം അര്‍ഹിക്കുന്നു.
വിശുദ്ധന്മാര്‍ പ്രാര്‍ത്ഥിച്ചാല്‍ അസുഖം മാറുമെങ്കില്‍ ഡോ. ശ്രീനിവാസന്‍ പ്രാര്‍ത്ഥനാ കേന്ദ്രം ആരംഭിക്കുന്നതാണ് ഉത്തമം. നാട്ടില്‍ വിശുദ്ധരുടെ എണ്ണം പെരുകുമ്പോളും ഇവര്‍തന്നെ ആശുപത്രികളും നിര്‍മ്മിക്കുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം കപട ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments