ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിന് വെള്ളം ഉത്തമമാണ്. നിര്‍ജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങള്‍ ഇല്ലാതാക്കാനും കരിക്കിന് വെള്ളം ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. കരിക്കിന് വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ALSO READ: മയക്കുമരുന്ന്; ജീവൻ നശിപ്പിക്കുന്ന വിപത്ത് ഒഴിവാക്കുക
ക്ഷീണമകറ്റാനും ഉന്മേഷം വര്‍ദ്ധിപ്പിക്കാനും കരിക്കിന് വെള്ളത്തോളം മികച്ച പാനീയം വേറൊന്നില്ല. ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീര് ശീലമാക്കുന്നത് നല്ലതാണ്.
ALSO READ: ആഹാരം കഴിച്ചയുടൻ വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക
പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇളനീര് കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കാനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാലും ലവണങ്ങളാലും സമ്പന്നമായ ഇളനീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.
Post Your Comments