CinemaLatest NewsBollywoodNewsIndia

പ്രശസ്ത ബോളിവുഡ് നടിക്കെതിരെ അറസ്റ്റ് വാറണ്ട്

റാഞ്ചി: പ്രശസ്ത ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട് ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയിലാണ് നടപടി. സിനിമ നിര്‍മ്മിക്കാനായി അമീഷ പട്ടേലും ബിസിനസ് പങ്കാളിയായ കുനാലും 2.50 കോടി രൂപ അജയ് കുമാറിന്‍റെ പക്കല്‍ നിന്നും വാങ്ങിയിരുന്നു. 2018 -ല്‍ സിനിമ റിലീസായ ശേഷം പണം തിരികെ നല്‍കാമെന്നായിരുന്നു വ്യവസ്ഥ. 2018- ല്‍ സിനിമ റിലീസായില്ല. പണം ആവശ്യപ്പെട്ട് അമീഷ പട്ടേലിനെ സമീപിച്ചപ്പോള്‍ 3 കോടി രൂപയുടെ ചെക്ക് നൽകിയെന്നും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങി. പണത്തിനായി അമീഷയെയും കുനാലിനെയും ബന്ധപ്പെട്ടെങ്കിലും തന്‍റെ ഫോണ്‍ കോളുകള്‍ അവഗണിച്ചു. വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം താരത്തിനെതിരെ റാഞ്ചി ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നെന്നു അജയ് കുമാർ പറഞ്ഞു. ഈ കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. നടിക്കെതിരെ മറ്റൊരു കേസും റാഞ്ചി കോടതിയിലുണ്ട്.

Also read : ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍; ഞെട്ടിപ്പോയ ഭര്‍ത്താവ് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button