Latest NewsKeralaNews

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: ഹിന്ദു ഐക്യവേദി എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പരാതി നൽകി

അരൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന്റെ പേരിൽ അരൂർ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി. തുറവൂർ മഹാക്ഷേത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയത്.

ALSO READ: വനഭൂമി പതിച്ചു നൽകാൻ സർക്കാർ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

ക്ഷേത്രം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി പരാതിയിൽ പറയുന്നു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ടി.ജി. മുരളീധരനാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ഒക്ടോബർ 8 വിജയ ദശമി ദിനത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കൽ തുറവൂർ മഹാക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിൽ എത്തിയ വിശ്വാസികളോട് വോട്ട് അഭ്യർഥിച്ച സ്ഥാനാർഥി ക്ഷേത്രത്തിനകത്തെ ആനക്കൊട്ടിലില്‍ ഇരുന്ന് കുഞ്ഞിന്ന ചോറു ല്‍കുന്ന പടം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ALSO READ: കോടിയേരിയുടേത് തെരഞ്ഞെടുപ്പ് വാഗ്ദാനം; പാർട്ടി സെക്രട്ടറിയെ ശക്തമായി വിമർശിച്ച് വെള്ളാപ്പള്ളി

ശബരിമലയില്‍ രാത്രിയുടെ അന്ത്യയാമങ്ങളിൽ ആക്ടിവിസ്റ്റുകളെ കയറ്റി ഹിന്ദുക്കളെ വെല്ലുവിളിച്ച സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിയുമായി ക്ഷേത്രത്തില്‍ പോയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും കപടവിശ്വാസികള്‍ക്ക് രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങളെന്നും ഹിന്ദു ഐക്യ വേദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button