തൈറോയിഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ഏറ്റകുറച്ചിലുകള്‍ ശരീരത്തിനെ പ്രതികൂലമായി ബാധിക്കും. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് തൈറോയിഡ് രോഗങ്ങളുണ്ടാകാന്‍ കൂടുതല്‍ സാധ്യത. തൈറോയിഡ് കൂടുന്നതിനെ ഹൈപ്പര്‍ തൈറോയിഡിസം, കുറയുന്നതിനെ ഹൈപ്പോ തൈറോയിഡിസം എന്നുമാണ് പറയുന്നത്.ക്ഷീണം, കൊളസ്ട്രോള്‍ എന്നിവയാണ് തൈറോയിഡിന്റെ ലക്ഷണങ്ങള്‍.കുടുംബപാരമ്പര്യം തൈറോയിഡ് രോഗത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ്.
തൈറോയിഡ് രോഗികള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഭക്ഷണ രീതികളുണ്ട്. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. നാരുകള്‍ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് തൈറോയിഡ് രോഗികള്‍ക്ക് ഉത്തമമാണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.
ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയിഡിസത്തിന് കാരണം. വെളിച്ചെണ്ണയുടെ ഉപയോഗം ഹോര്‍മോണിന്റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൈപ്പര്‍ തൈറോയിഡിസമുള്ളവര്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമായും കഴിക്കുക. കടല്‍ ഭക്ഷണം, മത്സ്യം, അയഡിന്‍ അടങ്ങിയ പച്ചകറികള്‍ എന്നിവ കഴിക്കുക. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് അയഡിന്‍ അടങ്ങിയ പച്ചക്കറികള്‍.
Post Your Comments