Latest NewsNewsBusiness

സ്വർണ്ണ വില : ഇന്നത്തെ നിരക്ക്

കൊച്ചി : തുടർച്ചയായ നാലാം ദിനത്തിലും സംസ്ഥാനത്തെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ഇതേ നിരക്കിൽ തന്നെയായിരുന്നു വ്യാപാരം. കഴിഞ്ഞ ബുധന്‍,വ്യാഴം, ദിവസങ്ങളിൽ ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ്ണവില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വ്യാപാരം.

Also read : സ്വർണ്ണ വില: മാറ്റമില്ലാതെ തുടരുന്നു : ഇന്നത്തെ നിരക്കിങ്ങനെ

വെള്ളിയാഴ്ച്ച പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു 27,520 രൂപയായിരുന്നു പവന് വില. ഗ്രാമിന് 3440രൂപയായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button