കൊച്ചി : സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ അതെനിരക്കിൽ തന്നെ ഇന്നും വ്യാപാരം നടക്കുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമാണ് വില. ഈ കഴിഞ്ഞ വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു. ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇതിനു മുൻപുള്ള ദിവസങ്ങളിലെ സ്വർണ്ണവില. പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വ്യാപാരം.
Also read : നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു : പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു
ബുധനാഴ്ച സ്വർണ്ണ വില കൂടിയിരുന്നു. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വർദ്ധിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ചു ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു വില. ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments