KeralaLatest NewsNews

കോടിയേരിയുടേത് തെരഞ്ഞെടുപ്പ് വാഗ്ദാനം; പാർട്ടി സെക്രട്ടറിയെ ശക്തമായി വിമർശിച്ച് വെള്ളാപ്പള്ളി

കൊല്ലം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രൂക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നോക്ക വിഭാഗത്തിന് സർക്കാർ സർവ്വീസിൽ പത്ത് ശതമാനം സംവരണം നൽകുമെന്ന കോടിയേരിയുടെ വാഗ്ദാനം തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടാണ്. അദ്ദേഹം പറഞ്ഞു.

ALSO READ: വിധി വരാനിരിക്കെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

പാലായിൽ എൽഡിഎഫിന് പിന്തുണ നൽകിയത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഇപ്പോൾ ആരെയും പിന്തുണയ്ക്കുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ തീപാറുന്ന ത്രികോണ മത്സരമാണ് എല്ലായിടത്തും നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ്എൻഡിപി യോഗം ഒരു മുന്നണിയെയും പിന്തുണയ്ക്കില്ല. എല്ലാ മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കും. രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയുന്നത് പിന്തുണയായി കരുതേണ്ടതില്ല. പത്തനാപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകായയിരുന്നു വെള്ളാപ്പള്ളി.

ALSO READ: പൊലീസ് പിടി മുറുക്കി; ഹോങ്കോങിൽ പ്രക്ഷോഭം തുടരുന്നു

shortlink

Post Your Comments


Back to top button