വാങ്ങാൻ ആരുമില്ലാതെ ഹീറോ മോട്ടോർകോർപ്പിന്റ പ്രീമിയം മോഡൽ ബൈക്ക് കരിസ്‍മ. ഒരു സമയത്ത് ഇന്ത്യൻ നിരത്തിലെ താരമായിരുന്ന കരിസ്‌മയുടെ ഒരു യൂണിറ്റ് പോലും കഴിഞ്ഞ ആറു മാസത്തിനുള്ളിൽ വിൽക്കാൻ സാധിച്ചിട്ടില്ല. അതിനാൽ ബൈക്കിനെ വിപണിയിൽ നിന്നും പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല
2003ലാണ് അന്നത്തെ ജനപ്രിയ മോഡല്‍ സിബിസിക്ക് പകരം കരിസ്‍മയെ ഹീറോ (അന്ന് ഹീറോ ഹോണ്ട) വിപണിയിൽ എത്തിച്ചത്. തുടക്കത്തിൽ താരമായി നിന്ന ബൈക്കിനെ വിപണി പിന്നീട് കൈവിട്ടു. നിരവധി തവണ കരിസ്‌മയേ ഹീറോ പരിഷ്‍കരിച്ചെങ്കിലും പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നാണ് പുതിയ റിപോർട്ടുകൾ നൽകുന്ന സൂചന.
Also read : മോഷണം പോയ ബൈക്ക് രണ്ട് ദിവസം കഴിഞ്ഞ് കഴുകി വൃത്തിയാക്കി അതേ സ്ഥാനത്ത് തിരിച്ചെത്തിച്ച് മോഷ്ടാവ്
Post Your Comments