ന്യൂഡല്‍ഹി: 2000രൂപ നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിച്ചതായി റിപ്പോർട്ട്. പ്രമുഖ ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് അച്ചടി നിര്‍ത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് പറഞ്ഞിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചിട്ടില്ലെന്നും,2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000 ത്തിന്റെ 3,542,991 മില്യണ്‍ നോട്ടുകള്‍ അച്ചടിച്ചതായും വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ ആര്‍ബിഐ വ്യക്തമാക്കുന്നു.
Also read : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടവുമായി ഓഹരി വിപണി
ഇപ്പോൾ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ 2000രൂപ നോട്ടുകള്‍ ലഭിക്കുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നത് കള്ളപ്പണം നിയന്ത്രിക്കാൻ വേണ്ടിയാണെന്ന് കരുതുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ഒഴിവാക്കുന്നതിലൂടെ കള്ളപ്പണ ഇടപാടുകളും കുറയുമെന്നും നോട്ട് നിരോധനത്തെക്കാളും കള്ളപ്പണം തടയാന്‍ ഫലപ്രദമായ നടപടിയാണിതെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Post Your Comments