കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരോട് പറയാനുള്ളത് ഒരേ ഒരു കാര്യം. വിവാഹം കഴിഞ്ഞാല്‍ പിന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് അച്ഛനും അമ്മയും ആകുക എന്നത്. എന്നാല്‍ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ വേണ്ടെന്നുവയ്ക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും മദ്യം ഉപേക്ഷിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.
കുഞ്ഞ് ജനിക്കുന്നതിന് മൂന്ന് മാസം മുന്‍പ് മാതാപിതാക്കള്‍ മദ്യം ഉപയോഗിച്ചാല്‍ കുട്ടികളില്‍ ഹൃദ്രോഗ സാധ്യത 44ശതമാനം കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്. ഒറ്റയിരുപ്പില്‍ അഞ്ചും ആറും പെഗ്ഗ് അകത്താക്കുമെന്ന് വീരവാദം മുഴക്കുന്നവര്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനാണ് ഭീഷണിയാകുന്നത്. ഇത്തരം മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മനാ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
കുഞ്ഞിനായി കാത്തിരിക്കുന്ന ദമ്ബതിമാരില്‍ പുരുഷന്മാര്‍ ആറ് മാസം മുന്‍പ് നിര്‍ബന്ധമായും മദ്യപാനം ഒഴിവാക്കണമെന്നും സ്ത്രീകള്‍ ഒരു വര്‍ഷം മുന്‍പുതന്നെ മദ്യം ഉപേക്ഷിക്കണമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. മാതാപിതാക്കളുടെ മദ്യപാന ശീലവും കുട്ടികളിലെ ഹൃദ്രോഗ സാധ്യതയും കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.
Post Your Comments