
മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടവുമായി ഓഹരി വിപണി. തിങ്കളാഴ്ച്ച സെന്‍സെക്സ് 35 പോയിന്റ് ഉയർന്ന് 38,162ലും നിഫ്റ്റി 14 പോയിന്റ് ഉയർന്നു 11319ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 600 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ,383 എണ്ണം നഷ്ടത്തിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ഐഒസി,എസ്ബിഐ, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,വേദാന്ത, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ,എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര,എംആന്റ്എം, ടിസിഎസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments