തൈര് പുളിയാണ് ചൂടുള്ളതും. കഫം, പിത്തം, രക്തദൂഷ്യം, നീര് എന്നിവ വര്‍ധിപ്പിക്കും. രാത്രി തൈര് ഉപയോഗിക്കാന്‍ പാടില്ല. ചൂടു തൈര് ആയുര്‍വേദത്തില്‍ വളരെ നിഷിദ്ധമാണ്. വസന്തത്തിലും ഗ്രീഷ്മത്തിലും തൈര് ഉപയോഗിക്കരുതെന്നും പറയുന്നു. തൈര് എപ്പോള്‍ ഉപയോഗിച്ചാലും കൂടെ ചെറുപയര്‍ ഉപയോഗിക്കണമത്രേ. ചെറുപയര്‍, തേന്‍, നെയ്യ്, പഞ്ചസാര, നെല്ലിക്ക എന്നിവ തൈരിന്റെ കൂടെ വളരെ നല്ലതാണ്
ഏറ്റവും മോശമായത്, പാലും തൈരുമല്ലാത്ത അവസ്ഥയാണ്. ഇതു തീരെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. ആയുര്‍വേദ വിധിപ്രകാരം മോര് ലഘുഭക്ഷണമാണ്. ചവര്‍പ്പും പുളിയും ചേര്‍ന്ന ഈ പദാര്‍ഥം വിശപ്പുണ്ടാക്കുന്നതും കഫം, വാതം, നീര്, അര്‍ശസ്, ഗ്രഹണി എന്നിവയ്ക്കു നല്ലതുമാണ്.
പാല്‍, തൈര്, മോര് എന്നിവയ്ക്കു മല്‍സ്യം വിരുദ്ധാഹാരമാണ്. ഇതു ത്വക്രോഗങ്ങള്‍ക്കു വഴിവയ്ക്കും.
മല്‍സ്യം കൂടാതെ, പുളിരസമുള്ള പഴങ്ങള്‍ (നല്ല പഴുത്ത പഴങ്ങള്‍ കുഴപ്പമില്ല. സീസണല്‍ അല്ലാത്ത മാങ്ങ, പുളിയുള്ള ഓറഞ്ച് തുങ്ങിയവയടമുള്ള ഷേക്കുകള്‍ ഒഴിവാക്കേണ്ട ഇനത്തില്‍ വരുന്നു.), അയനിപ്പഴം, പച്ചക്കറികള്‍ (ഒരുതരിലുള്ള പച്ചക്കറിയും പാലിന്റെകൂടെൂ ചേര്‍ത്തു കഴിക്കാന്‍ പാടില്ലെന്ന് ആയുര്‍വേദം), മുതിര, ചാമ, മുള്ളങ്കി – ഇത്രയും പാലിനോടു ചേരുമ്പോള്‍ വിരുദ്ധാഹാരമാണ്. ത്വക്രോഗങ്ങള്‍ക്കും മറ്റും വഴിവയ്ക്കും. ഒന്നോ രണ്ടോ ദിവസം കഴിക്കുന്നവര്‍ക്കല്ല, സ്ഥിരമായി ഈ രീതി പിന്‍പറ്റുന്നവര്‍ക്കാണു രോഗങ്ങളുണ്ടാകാന്‍ കൂടുതല്‍ സാധ്യത.
പാലിനോടു തേന്‍ ചേരില്ലെന്നൊരു ചൊല്ലുണ്ടെങ്കിലും ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ അങ്ങനെയൊരു പരാമര്‍ശമില്ലെന്നു വിദഗ്ധര്‍. എന്നാല്‍, നെയ്യും തേനും ചേര്‍ത്ത് ഉപയോഗിക്കാന്‍ പാടില്ല. പാല്‍ ചിലരുടെ ശരീരത്തില്‍ പിടിക്കാതെ വയറിളക്കവും മറ്റും ഉണ്ടായാല്‍ അതിനു പിപ്പലി (കുരുമുളകുപോലിരിക്കുന്ന ഒരുതരം കായ) കൊടുത്താല്‍ മതിയെന്നും ആയുര്‍വേദത്തിലുണ്ട്.
Post Your Comments