ന്യൂഡല്‍ഹി: രാജ്യത്തെ പത്തുസംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഡല്‍ഹിയില്‍ നടക്കുന്ന ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍മാരുടെ ദേശീയ സമ്മേളനത്തില്‍ എന്‍ഐഎ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഇവര്‍ക്ക് സംഘടിത സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. ഭൂമി വാങ്ങിക്കൂട്ടുന്നതിനും, നിര്‍മ്മാണമേഖലയിലും ഇടതു ഭീകരസംഘടനകള്‍ പണം നിക്ഷേപിക്കുന്നതായും എന്‍ഐഎ വ്യക്തമാക്കുന്നു. ഭീകരസംഘടനകള്‍ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ആയുധങ്ങള്‍ സംഭരിക്കാനുമാണ് സംഘടനകള്‍ പണം വിനിയോഗിക്കുന്നത്. നിക്ഷേപം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്നും അലോക് മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുന്‍ഐബി ഡയറക്ടറും ഇപ്പോഴത്തെ നാഗാലാന്റ് ഗവര്‍ണ്ണറുമായ ആര്‍എന്‍ രവി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Post Your Comments