KeralaLatest NewsNews

അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഗ്രൂപ്പുകള്‍ : മലയാളികള്‍ നിയന്ത്രിയ്ക്കുന്ന ‘നീലകുറിഞ്ഞി’ അശ്ലീല ഗ്രൂപ്പില്‍ അംഗങ്ങള്‍ ലക്ഷകണക്കിനു പേര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി അശ്ലീല രംഗങ്ങളും, കുട്ടികളുടെ നഗ്ന രംഗങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പുകളെ ഓപ്പറേഷന്‍ പി. ഹണ്ടിലൂടെ തിരിച്ചറിഞ്ഞു. ഇെേതാ ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് പൊലീസ്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിലുള്ള നടപടിയുടെ ഭാഗമായി, സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നായി 12 പേരെയാണ് ഇതിനകം പിടികൂടിയത്. വാട്സാപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകളുടെ ഗ്രൂപ്പുകളിലൂടെയാണ് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും അടക്കം വ്യാപകമായി പ്രചരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, വീഡിയോകള്‍ പങ്കുവെയ്ക്കാനും പ്രചരിപ്പിക്കാനും നിരവധി വാട്സാപ്പില്‍ നിരവധി അശ്ലീലഗ്രൂപ്പുകളും ടെലഗ്രാമില്‍ ഒട്ടേറെ ചാനലുകളുമാണുള്ളത്. നീലക്കുറിഞ്ഞി, നീലക്കൊടുവേലി, അധോലോകം, ആലംബം തുടങ്ങിയ പേരുകളിലാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. അശ്ലീല വീഡിയോകള്‍ വ്യാപകമായതോടെ, സൈബര്‍ ഡോമിന് പുറമെ, സിബിഐ, ഇന്റര്‍പോള്‍ തുടങ്ങിയ ഏജന്‍സികളും ഇത്തരം ഗ്രൂപ്പുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

മലയാളികള്‍ നിയന്ത്രിക്കുന്ന നീലക്കുറിഞ്ഞി എന്ന അശ്ലീല ഗ്രൂപ്പില്‍ ലക്ഷത്തോളം അംഗങ്ങളാണുള്ളത്. പ്രാദേശികമായി ലഭിക്കുന്ന എല്ലാ പോണ്‍ വിഡിയോകളും ചിത്രങ്ങളും ഇതില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ടെലിഗ്രാം ഗ്രൂപ്പിന്റെ പരിധി രണ്ടു ലക്ഷമാണ്. അംഗത്വം ലഭിക്കാനായി നിരവധി യുവാക്കളാണ് ഇപ്പോഴും നീലക്കുറിഞ്ഞിക്ക് പിന്നാലെയുള്ളത്. നീലക്കുറിഞ്ഞി ഗ്രൂപ്പില്‍ കുട്ടികളുടെ പോണ്‍ വിഡിയോകള്‍ക്കെതിരെ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ നിമിഷങ്ങള്‍ക്കം വിഡിയോ നീക്കം ചെയ്ത് അംഗത്തിനെ ബ്ലോക്ക് ചെയ്യും. ഇതിനകം തന്നെ നിരവധി പേര്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാകും. സ്വന്തം മക്കളുടെയും ബന്ധുക്കളുടെയും നഗ്ന വിഡിയോ പോസ്റ്റ് ചെയ്തവര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button