Latest NewsKeralaNews

സംസ്ഥാനത്ത് അതിതീവ്ര മിന്നലില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു : കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

ആലപ്പുഴ : സംസ്ഥാനത്ത് അതിതീവ്ര മിന്നലില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു . കുര്‍ബാന ചടങ്ങുകള്‍ക്കിടെ മിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക് . സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാന ചടങ്ങുകള്‍ക്കിടെയാണ് മിന്നലേറ്റ് അള്‍ത്താര ശുശ്രൂഷകനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റത്. കുര്‍ബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടര്‍ന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയത്.

കുര്‍ബാന ശുശ്രൂഷിയായിരുന്ന ചക്കാലയില്‍ മാര്‍ട്ടിന്‍, ഗായകരായ സുനിത മോനിച്ചന്‍, സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിന്നലിന്റെ ശക്തിയില്‍ പള്ളിയുടെ മേല്‍ക്കൂരകളും ഓടുകളും കഴുക്കോലുമൊക്കെ താഴേക്ക് പതിച്ചു. കമ്ബ്യൂട്ടറുകള്‍, ജനറേറ്ററുകള്‍ തുടങ്ങി ഇലക്ട്രാോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാന്നാറില്‍ ഉണ്ടായ ഇടിമിന്നലില്‍ വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button