കോഴിക്കോട് : പോസ്റ്റ്മോര്‍ട്ടത്തോട് ഒരിക്കലും നോ പറയരുത് .. കൂടത്തായി കേസ് നല്‍കുന്ന പ്രധാന പാഠം ഇതാണ് . പൊന്നാമറ്റം കുടുംബത്തില്‍ വര്‍ഷങ്ങലുടെ ഇടവേളകളില്‍ നടന്ന ദുരൂഹമരമങ്ങള്‍ക്ക് വഴിവെച്ചത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടാത്തത്. റോയിയുടെ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. അതില്‍ മരണം സയനൈഡ് അകത്ത് ചെന്നിട്ടാണ് എന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ബന്്ധുക്കള്‍ അത് കാര്യമായി എടുക്കാത്തതും പൊലീസ് കാര്യമായി ഗൗനിക്കാത്തതും കൂടുതല്‍ കൊലകള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു.
കുട്ടികളുടെ ഭാവിയോര്‍ത്ത് തുടരന്വേഷണം വേണ്ടെന്ന് ജോളി നിര്‍ബന്ധം പിടിക്കുകയും ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയും ചെയ്തതോടെ സംശയം ഉന്നയിച്ച കുടുംബാംഗങ്ങള്‍ പോലും നിശ്ശബ്ദരായി. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ഉന്നത ഇടപെടലുണ്ടായെന്ന ആരോപണവുമുണ്ട്. റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. സോനുവിനെ (50) ബന്ധപ്പെടാന്‍ അടുത്തിടെ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2 മാസം മുന്‍പ് വൃക്കരോഗത്തെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു.
സിലിയുടേയും കുഞ്ഞിന്റേയും കാര്യത്തില്‍ ഉണ്ടായതും അനാസ്ഥയായിരുന്നു. ഗര്‍ഭകാലത്ത് ചിക്കന്‍പോക്‌സ് വന്നതു കുഞ്ഞിനെ ബാധിച്ചെന്ന പ്രചാരണം കാര്യമായി നടന്നു. വീട്ടിലെ ആദ്യകുര്‍ബാന ചടങ്ങിനിടെ ഇറച്ചിക്കറിയില്‍ മുക്കിയ ബ്രെഡ് കഴിച്ച് അബോധാവസ്ഥയിലായ ആല്‍ഫൈന്‍ ആദ്യം തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി 3 ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരിച്ചത്. പൊന്നാമറ്റം കുടുംബമോ സിലിയുടെ കുടുംബമോ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടില്ല.
ഡെന്റല്‍ ക്ലിനിക്കല്‍ കുഴഞ്ഞുവീണു മരിച്ച സിലിയുടെ കേസില്‍ സംശയമൊഴിവാക്കാന്‍ പ്രതികള്‍ക്ക് സഹായകമായത് നേരത്തേ നടത്തിയ 2 കൊലപാതക ശ്രമങ്ങള്‍ തന്നെ. 2 തവണയും അബോധാവസ്ഥയിലാവുകയും കാരണം കണ്ടെത്താനാവാതെ ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കുകയും ചെയ്ത സിലിക്ക് കാര്യമായ എന്തോ അസുഖമായിരുന്നെന്നു തന്നെ ബന്ധുക്കള്‍ കരുതി.
വയോധികരായ ടോമും അന്നമ്മയും മാത്യുവും ഹൃദയാഘാതം മൂലം മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ജോളിക്ക് എളുപ്പം സാധിച്ചു. ഛര്‍ദിക്കുന്നതൊഴികെ മറ്റു ലക്ഷണങ്ങളൊന്നുമില്ലാത്തതിനാല്‍ കാര്യമായ സംശയമൊന്നും ഉയര്‍ന്നില്ല. ഏറെ ആസൂത്രണം ചെയ്തു നടപ്പാക്കിയ മാത്യു മഞ്ചാടിയിലിന്റെ കൊലപാതകത്തില്‍ ഒരുപക്ഷേ ജോളി പിടിക്കപ്പെടേണ്ടതായിരുന്നു. മദ്യത്തില്‍ സയനൈഡ് നല്‍കിയ ശേഷം നിശ്ചലനായെന്ന് ബോധ്യമായാണ് അയല്‍ക്കാരെ വിളിച്ചത്. എന്നാല്‍ ആളുകള്‍ എത്തി കുലുക്കി വിളിച്ചപ്പോള്‍ മാത്യു ഞരങ്ങി. അവ്യക്തമായി എന്തോ പറയുകയും ചെയ്തു. ഇതോടെ അടുക്കളയിലേക്കു വലിഞ്ഞ ജോളി പിന്നീട് സ്വീകരണ മുറിയിലേക്കു വന്നതേയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞും പലരും ജോളിയെ അന്വേഷിച്ചെങ്കിലും കണ്ടില്ല. എന്നിട്ടും ‘എന്‍ഐടി അധ്യാപിക’യായ, കുലീനമായി പെരുമാറുന്ന ജോളിയെ സംശയിക്കാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല. റോയിയുടെ സഹോദരന്‍ റോജി പരാതി നല്‍കിയില്ലായിരുന്നുവെങ്കില്‍ കൊലകളുടെ എണ്ണം കൂടുമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍
Post Your Comments