KeralaLatest NewsNews

മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്ന മധ്യവയസ്‌ക; മകളോട് പറഞ്ഞപ്പോൾ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന മറുപടി, കലാമോഹന്റെ കുറിപ്പിങ്ങനെ

മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്ന മധ്യവയസ്‌കയെക്കുറിച്ചുള്ള കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതറിഞ്ഞപ്പോഴുള്ള മകളുടെ പ്രതികരണവും അവർ വ്യക്തമാക്കുന്നുണ്ട്. ഇരയാക്കപ്പെട്ട സ്ത്രീ നിശബ്ദയാകുന്നത് അവരുടെ മകളുടെ ജീവിതമോർത്താണ് എന്നും മകൾ സ്വന്തം അമ്മയെ മാനസിക രോഗിയാക്കുന്നത് സ്വന്തം മക്കളുടെ ഭാവി ഓർത്താണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കല മോഹൻ പറയുന്നു.

Read also: ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുത്ത സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മമത ബാനര്‍ജി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

അച്ഛൻ പീഡിപ്പിച്ചു, ആങ്ങള പീഡിപ്പിച്ചു, അമ്മാവനും അപ്പൂപ്പനും പീഡിപ്പിച്ചു എന്നൊക്കെ ഒരുപാട് കേട്ടു മരവിച്ചിട്ടുണ്ട്..
എല്ലാ
സ്ത്രീകളെ ഇരകളും മുഴുവൻ പുരുഷന്മാരെ വേട്ടക്കാരും ആയി ചിത്രീകരിക്കാനും തോന്നാറില്ല..

പ്രായപൂർത്തി ആകാത്ത ആണ്കുഞ്ഞിനെയും പെണ്കുഞ്ഞിനെയും സ്ത്രീകൾ തന്നെ പീഡിപ്പിച്ച സംഭവങ്ങൾ എന്റെ കേസ് diaryil ഉണ്ട്..
ആണിന് തുറന്നു പറയാൻ ഒരു അവസരം കിട്ടുന്നില്ല..

ആദ്യമായി, മകളുടെ അമ്മായിയപ്പന്റെ ലൈംഗികാതിക്രമണം നേരിട്ട ഒരു പാവം സ്ത്രീയുടെ കഥയും കേട്ടു..
ഇരയാക്കപ്പെട്ട സ്ത്രീ ശബ്ദിക്കില്ല..
കാരണം, അവരുടെ മകളുടെ ജീവിതമാണ്..
അമ്മയ്ക്കു മനസികപ്രശ്നം എന്നേ മകളും പറയുന്നുള്ളു..
കാരണം, അവൾക്കു മുന്നില് അവളുടെ കുഞ്ഞുങ്ങളുടെ ഭാവി ഉണ്ട്..

എനിക്കു ജോളി എന്ന കുറ്റാരോപിത ആയ സ്ത്രീയുടെ കുട്ടികാലം തിരയണം എന്ന് തോന്നാറുണ്ട്..
അവരുടെ ജീവിതം എങ്ങനെ ഇങ്ങനെ ആയി എന്നറിയാൻ ഒരു കൗതുകം..
കുറ്റം തെളിയണം..ശിക്ഷ നൽകട്ടെ..
പക്ഷെ, ചെയ്ത തെറ്റിന്റെ ആഴം അറിയാൻ അവരിൽ ഒരു മനസ്സ് ഉണ്ടാക്കി എടുക്കണം.. എങ്കിൽ അല്ലേ ആ ശിക്ഷ ഉചിതമാകു…
അവരുടെ കഥ, എങ്ങനെ ഇങ്ങനെ ആയി എന്നത് സമൂഹം അറിയേണ്ടേ??

ഇരയാക്കപ്പെട്ട സ്ത്രീകൾ, പിന്നെ ജീവിതം മുന്നോട്ടു കൊണ്ട് പോയാലും,
ആക്രമണത്തിന്റെ കാഠിന്യം പോലെ ഇരിക്കും അവരുടെ പിന്നെ ഉള്ള മാനസികാവസ്ഥ..
അല്ലേൽ അവരെ അറിഞ്ഞു ചേർത്ത് നിർത്താൻ ഒരാളുണ്ടാകണം..

അത്തരം ദുരന്തങ്ങൾ നേരിട്ട പലരിലും എമ്പതി എന്നൊന്ന് ഇല്ല എന്ന് തോന്നാറുണ്ട്..
എന്ത്‌ കൊണ്ടോ ആണ്കുഞ്ഞിന്റെ നിലവിളി ആരും ശ്രദ്ധിക്കുന്നില്ല..
ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും,
അതിന്റെ കാരണങ്ങൾ കേൾക്കുമ്പോൾ, ശാരീരികാതിക്രമണത്തിന്റെ
ഒരു ഏട് അവനും ഉണ്ടെന്നു തോന്നാറില്ലേ..
ആരും തുറക്കാത്ത പൂട്ടിട്ടു പൂട്ടിയ ഒന്ന്..
അപ്പോഴല്ല..
പിന്നെയാണ്..
പ്രായം കൂടും തോറും, ഇത്തരം ഭൂതകാലം മനുഷ്യന്റെ സമനില തെറ്റിച്ചു കൊണ്ടേ ഇരിക്കും..

ഇന്നത്തെ എന്റെ ചിന്ത മുഴുവനും ആ സ്ത്രീ ആണ്..
മകൾക്കു വേണ്ടി, ഇനിയും മുഖമൂടി ധരിച്ചു ജീവിക്കേണ്ടി വരുന്ന കാലത്തോളം അവരിലെ മാനസികാവസ്ഥ എത്ര ദുസ്സഹം ആകും.. !!
അവരാരെ ഇനി സ്നേഹിക്കും ഭൂമിയിൽ !

shortlink

Related Articles

Post Your Comments

Related Articles


Back to top button