Latest NewsIndiaNews

അബദ്ധത്തില്‍ പോണ്‍ വീഡിയോ കാണാനിടയായ കൗമാരക്കാരിക്ക് സംഭവിച്ചത്

അഹമ്മദാബാദ്•ഈ ആഴ്ച ആദ്യമായാണ് അഭയം 181 വനിതാ ഹെൽപ്പ്ലൈനിൽ അസാധാരണമായ കോള്‍ എത്തിയത്. കൗമാരക്കാരിയായ പെൺകുട്ടിയുടെ അമ്മ മകളുടെ മാനസിക ആഘാതത്തിന് കൗൺസിലർമാരുടെ സഹായം തേടിയായിരുന്നു വിളിച്ചത്. മകള്‍ അബദ്ധവശാൽ ഓൺലൈനിൽ അശ്ലീലം കാണാന്‍ ഇടയായതായും ഇതുവഴി പെണ്‍കുട്ടിയ്ക്ക് കടുത്ത മാനസിക ആഘാതം ഉണ്ടായതായും യുവതി കൗൺസിലർമാരോട് പറഞ്ഞു. പെൺകുട്ടിയെ പിന്നീട് കൗൺസിലിംഗ് ചെയ്യുകയും മാനസിക പരിചരണ വിഭാഗത്തിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയെ കുറച്ച് ദിവസമായി അസ്വസ്ഥയായും സംഭ്രമത്തോടെയും കണ്ടതോടെ അമ്മ വ്യാകുലപ്പെട്ടു. നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി തന്റെ സ്കൂളിലെ ടോപ്പർമാരിൽ ഒരാളാണ്. പഠന സാമഗ്രികൾ കണ്ടെത്തുന്നതിനും സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്തുന്നതിനും ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാറുണ്ടായിരുന്നു. ഒരു സാഹിത്യകൃതിയില്‍ പരാമർശിച്ചിരിക്കുന്ന കുറച്ച് ബുദ്ധിമുട്ടുള്ള പദങ്ങൾ കണ്ടെത്താനായി തെരയുമ്പോള്‍ അവള്‍ ആകസ്മികമായി ചെന്ന് പെട്ടത് ചില അശ്ലീല വെബ്‌സൈറ്റുകളിലേക്കാണ്.

അതിലെ വീഡിയോയും ചിത്രങ്ങളും അവളിൽ ആഴത്തിലുള്ള ആഘാതമുണ്ടാക്കിയെന്ന് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ പറഞ്ഞു. ‘ഓണ്‍ലൈനിലെ ഉപയോഗപ്രദമായതും മോശമായതുമായ സൈറ്റുകളെ കുറിച്ച് ഞങ്ങള്‍ അവളോട് സംസാരിച്ചു. മോശം സൈറ്റുകളില്‍ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നും ഞങ്ങള്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കി.’ അഭയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥ പറഞ്ഞു.

വെബില്‍ സുരക്ഷിതരായിരിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയാണ്. രക്ഷാകർതൃ നിയന്ത്രണത്തിനും ആക്ഷേപകരമായ ഉള്ളടക്കം ഫിൽട്ടർ ചെയ്യുന്നതിനും ടൂളുകള്‍ ലഭ്യമാണ്. നിങ്ങളുടെ കുട്ടി ഒരു ഷെയര്‍ ചെയ്ത ഒരു കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കിൽ, ആ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക- നഗരത്തിലെ ഒരു മനോരോഗ വിദഗ്ദ്ധന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button