തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 8 വയസ്സുകാരന് ദാരുണാന്ത്യം
തിരുനെല്‍വേലി : തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ എട്ട് വയസുകാരന് ദാരുണാന്ത്യം. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്കോവിലിലാണ് നാടിനെ നടുക്കിയ സംഭവം. ആറിലധികം വരുന്ന നായ്ക്കളുടെ കൂട്ടമാണ് കുട്ടിയെ കടിച്ചുകീറിയത്. കെ. സേതുപതിയുടെ മകനും ആര്‍സി പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥിയുമായ സന്തോഷ് എന്ന എട്ടുവയസുകാരനാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ജീവന് നഷ്ടമായത്.
സ്കൂളില്‍ നിന്ന് ഏറെ അകലെയായി ഒറ്റപ്പെട്ട സ്ഥലത്താണ് സന്തോഷിന്റെ വീട്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കളിക്കാനായി പോകാറുണ്ടായിരുന്ന സന്തോഷ് തിരികെ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചിറങ്ങി. വയലില്‍ എത്തിയപ്പോള്‍ കുട്ടിയെ കടിച്ചുകീറുന്ന ഒരുകൂട്ടം നായ്ക്കളെയാണു കണ്ടത്. ശരീരമാസകലം കടിയേറ്റിട്ടുണ്ടായിരുന്നു. കഴുത്തിലേറ്റ കടിയില്‍ രക്തം ഏറെ നഷ്ടപ്പെട്ടിരുന്നു.
Post Your Comments