കര്‍ണാല്‍: തീവ്രവാദത്തിനെതിരെ പോരാടുന്നതിനെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ പാകിസ്ഥാന് വേണ്ട സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഹരിയാണയിലെ കര്‍ണാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇമ്രാന്‍ ഖാനുമുന്നില്‍ ഒരു നിര്‍ദേശം വയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്ഥാന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കില്‍ അതിനായി ഇന്ത്യന്‍ സൈന്യത്തെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിലപാടിനെയും രാജ്‌നാഥ് സിംഗ് രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അന്താരാഷ്ട്ര വേദികളില്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്നുമാണ് ഇമ്രാൻ ഖാൻ പറയുന്നത്. കശ്മീരിനെക്കുറിച്ച് മറക്കുന്നതാണ് നിങ്ങള്‍ക്കു നല്ലത്. എവിടെവേണമെങ്കിലും കശ്മീര്‍ വിഷയം ഉന്നയിച്ചോളൂ, ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Post Your Comments