UAELatest NewsNewsGulf

യുഎഇയിൽ ഇന്നു മഴയ്ക്കും, കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പ്

അബുദാബി : യുഎഇയിൽ ചിലയിടങ്ങളിൽ ഇന്നു മഴയ്ക്കും,കാറ്റിനും സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് അറിയിപ്പ്. തെക്കുകിഴക്ക്, വടക്കുകിഴക്ക് ഭാഗത്തുനിന്ന് സാമാന്യം നല്ല രീതിയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 18 മുതൽ 48 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റു വീശുക. കാറ്റു വീശുന്നതോടെ പൊടിപടലങ്ങൾ ഉയരുമെന്നതിനാൽ ആസ്മ പോലുള്ള അലർജി രോഗമുള്ളവർ ഈ സമയത്ത് മുഖം മറയ്ക്കുന്നത് നല്ലതെന്നാണ് അധികൃതർ നൽകുന്ന നിർദേശം. നേരിയ തോതിൽ കടൽകാറ്റിനും സാധ്യത. നാളെയും മറ്റന്നാളും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ 18 മുതൽ 40 കിലോമീറ്റർ വേഗത്തിൽവരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Also read : ടൂറിസ്റ്റുകളെ രാജ്യത്തേയ്ക്ക് ആകർഷിക്കാൻ കൂടുതൽ പദ്ധതികളുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button