ഗര്‍ഭകാലം അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തിനായി വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ മാത്രമല്ല, നാം ഉപയോഗിയ്ക്കുന്ന പല വസ്തുക്കളിലും ശ്രദ്ധ വേണം. കാരണം നാമുപയോഗിയ്ക്കുന്ന പല വസ്തുക്കളിലും കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുപയോഗിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വരെ ദോഷം ചെയ്തേക്കും. ടൂത്ത്പേസ്റ്റ്, വെള്ളം, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, റെഡിമെയ്ഡ് പാനീയങ്ങള്‍ എന്നിവയില്‍ പലതിലും ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ഐക്യു ലെവല്‍ കുറയ്ക്കാന്‍ കാരണമാകും.
Read also: പുരുഷന്മാര് നിര്‍ബന്ധമായും തക്കാളി കഴിച്ചിരിക്കണം എന്ന് പറയുന്നതിനു പിന്നില്‍
കോസ്മെറ്റിക് ഉല്പന്നങ്ങള്, ന്യൂസ്പേപ്പര്‍ തുടങ്ങിയ പലതിലും ലെഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാക്കിയേക്കാം. തലച്ചോറിന്റെ വളര്‍ച്ചയെ ഇത് ബാധിയ്ക്കുന്നതാണ് കാരണം. മീന്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചിലതരം മീനുകളില്‍ മെര്‍ക്കുറിയുണ്ട്. ഇത് കുഞ്ഞിന് ബുദ്ധിമാന്ദ്യത്തിന് കാരണമായേക്കാം. മീന്‍ കഴിയ്ക്കുകയാണെങ്കില്‍ കെമിക്കലുകള്‍ അടങ്ങിയതല്ലെന്നുറപ്പു വരുത്തുക. നാം വാങ്ങുന്ന വെള്ളത്തിലും പച്ചക്കറികറികളിലുമെല്ലാം ആര്‍സെനിക് അടങ്ങാന്‍ സാധ്യതയുണ്ട്. ഇത് ഓര്‍മക്കുറവും കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലുള്ള ബുദ്ധിമുട്ടിനും ഇട വരുത്തും.
പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും ഇപ്പോഴത്തെ പല പച്ചക്കറികളിലും കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളുടെ ബുദ്ധിയ്ക്കു തകരാറുകളുണ്ടാക്കും.നൈലോണ്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പോളിത്തീന്‍, നെയില്‍ പോളിഷ്, ഡൈ എന്നിവയില്‍ ടൊളുവിന്‍ അടങ്ങാന്‍ സാധ്യതയേറെയാണ്. ഇവ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്ഡറുണ്ടാക്കാന് കാരണമാകും. പോളിക്ലോറിനേറ്റഡ് ബൈ ഫിനൈലുകള് മീനുകളിലും മറ്റു പല ഭക്ഷണസാധനങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ഓര്മപ്രശ്നങ്ങള് സൃഷ്ടിയ്ക്കും.
Post Your Comments