ഇന്ത്യയിലെ മുസ്ലീങ്ങള്‍ എല്ലാവരും സന്തോഷത്തിലാണ് കഴിയുന്നതെന്നും, അതിന് കാരണക്കാര്‍ ഹിന്ദുക്കളാണെന്നും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് നമ്മുടെ ഹൈന്ദവ സംസ്‌കാരത്തിനോടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അഖില ഭാരതീയ കാര്യകാരി മണ്ഡലിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്ത്യയിലെ ഹിന്ദു സംസ്‌കാരം, എല്ലാതരം സംസ്‌കാരത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഭാഗവത് പറഞ്ഞു.
ഏതെങ്കിലും ജനത അവരുടെ നേരായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സത്യം തേടി നമ്മളിലേക്കാണെത്തുന്നത്. ജൂതന്മാരെയാണ് ഇതിനുദാഹരണമായി ഭാഗവത് ചൂണ്ടിക്കാട്ടിയത്. അലഞ്ഞു നടന്ന ജൂതര്‍ക്ക് ആശ്രയം നല്‍കിയത് നമ്മുടെ രാജ്യമാണ്. പാര്‍സികള്‍ക്ക് സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാന്‍ സാധിക്കുന്നു. ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങളും ഇന്ത്യയിലാണുള്ളത്. നമ്മള്‍ ഹിന്ദുക്കളായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ ഒത്തു ചേര്‍ക്കുന്നതിനായി എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നീങ്ങണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഈ ലക്ഷ്യം വച്ചാണ് ആര്‍എസ്എസ് മുന്നോട്ട് നീങ്ങുന്നത്. ആരെയും വെറുക്കാന്‍ ആര്‍എസ്എസ് ശീലിച്ചിട്ടില്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള മാറ്റമാണ് പ്രധാനം. അത് ഹിന്ദുവിന് വേണ്ടി മാത്രമുള്ളതല്ല, മികച്ച സമൂഹത്തിനും വികസനത്തിനും വേണ്ടിയുള്ളതാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
Post Your Comments