കൂടത്തായി : കല്ലറ തുറക്കലുമായി ബന്ധപ്പെട്ട് ജോളി നടത്തിയ നാടകം .. മാധ്യമ വാര്‍ത്തകളെ തള്ളി കൂടത്തായി പള്ളി വികാരി ഫാദര്‍ ജോസഫ് ഇടപാടി, പ്രതികരണം പുറത്ത് . കൊല്ലപ്പെട്ടവരുടെ കല്ലറ തുറക്കാതിരിക്കാന്‍ ജോളി തന്നെ സമീപിച്ചിട്ടില്ലെന്നാണ് കൂടത്തായി പള്ളി വികാരി ഫാദര്‍ ജോസഫ് ഇടപ്പാടി പറയുന്നത്.. താന്‍ ഒരു സ്വാധീനത്തിനും വഴങ്ങിയിട്ടില്ല. നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ജോസഫ് ഇടപ്പാടി പറഞ്ഞു.
മുന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാന്‍ ജോളി തടസം നിന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചിരുന്നുവെന്നും കല്ലറ തുറന്നാല്‍ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നുമായിരുന്നു വിവരം. ഇതിനെ തള്ളിയാണ് പള്ളി വികാരി ഫാദര്‍ ജോസഫ് ഇടപ്പാടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments