KeralaLatest NewsNews

കൂടത്തായി കേസ് ; കൊലപാതകങ്ങൾ നടത്താൻ നിരവധി തവണശ്രമിച്ചു : ജോളിയുടെ മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്താന്‍ മൂന്ന് തവണ ശ്രമം നടന്നതായി ജോളി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സിലിക്കും ഷാജുവിനും കുട്ടികള്‍ക്കുമൊപ്പം ദന്താശുപത്രിയില്‍ എത്തിയ ജോളി കുട്ടികളെ പണം നല്കി പുറത്തേക്കയച്ചു. ആശുപത്രി ആവശ്യങ്ങള്‍ക്കായി ഷാജു പോയ സമയം ജോളി സിലിക്ക് സയനെെഡ് നല്കുകയായിരുന്നു. സിലിയെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടിരുന്ന ജോളി പതിവായി സയനൈഡ് കൈയിൽ കരുതിയിരുന്നു.

Also read : ഓപ്പറേഷൻ പി ഹണ്ട് – 3 : സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച 11 പേരെ പിടികൂടി

ക്ഷീണം മാറാന്‍ എന്ന വ്യാജേന സയനൈഡ് പുരട്ടിയ ഗുളിക നൽകി. സിലിയെ വിശ്വസിപ്പിക്കാൻ ജോളിയും സയനൈഡ് അംശമില്ലാത്ത ഗുളിക കഴിച്ചു. ശേഷം കുഴഞ്ഞു വീണ സിലിയെ ജോളിയാണ് തന്റെ കാറില്‍  ആശുപത്രയിൽ എത്തിച്ചത്. മരണം നേരില്‍ കാണാന്‍ സിലിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിച്ചു. 10 മിനിട്ടിലെത്താമായിരുന്നപ്പോള്‍, അനാവശ്യമായി അരമണിക്കൂറോളം കാറോടിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നും പോലീസിനു നൽകിയ മൊഴിയിൽ ജോളി പറയുന്നു.

Also read : കൊല്ലത്ത് മകൻ അമ്മയെ കൊലപ്പെടുത്തി, വീട്ടുവളപ്പിൽ കുഴിച്ചുമൂടി

മദ്യത്തിലാണ് അന്നമ്മയുടെ സഹോദരന്‍ മാത്യുവിന് സയനൈഡ് കലക്കി നൽകിയതെന്നും പോലീസിനോട് ജോലി വെളിപ്പെടുത്തിയിട്ടുണ്ട്. തലേന്ന് മാത്യുവിനൊപ്പമിരുന്ന മദ്യപിച്ച ശേഷം വിശ്വസനീയമായ തരത്തില്‍ ബാക്കിയുണ്ടായിരുന്ന മദ്യത്തില്‍ സയനൈഡ് ചേര്‍ത്ത ശേഷം ബാക്കിയുള്ള മദ്യം നാളെ കഴിക്കാമെന്ന് പറഞ്ഞു അവിടെ നിന്ന് പോയി. പിറ്റേന്ന് തന്നെ മദ്യം എടുത്ത് കഴിക്കാനായി ഫോണില്‍ വിളിച്ച്‌ മാത്യുവിനെ ഓര്‍മ്മിപ്പിച്ചു. മദ്യം കഴിച്ച മാത്യു അവശനിലയിലായപ്പോഴേക്കും വീട്ടിലെത്തി മരണം ഉറപ്പാക്കി. മരണം തനിക്ക് ഹരമായിരുന്നുവെന്നും മരണവാര്‍ത്തകള്‍ ആസ്വദിച്ച്‌ വായിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button