Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് മരിച്ചു

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റ് മരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റും എ.ഐ.സി.സി അംഗവുമായ കാവല്ലൂര്‍ മധു (65) ആണ് മരിച്ചത്. കാവല്ലൂര്‍ മധുവിന്റെ മരണത്തെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. സംസ്‌കാരത്തിന് ശേഷം പ്രചാരണം പുനരാരംഭിക്കും.

ALSO READ: ഉപയോക്താക്കളുടെ അനുവാദമില്ലാതെ പ്രമുഖ സാമൂഹിക മാധ്യമം ഈമെയില്‍ വിവരങ്ങള്‍ പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു; ഒടുവിൽ സംഭവിച്ചത്

കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അവിടെവച്ച് മരിച്ചു. ഹൃയദാഘാതമാണ് മരണ കാരണം. വട്ടിയൂര്‍ക്കാവിന് സമീപമുള്ള കാവല്ലൂര്‍ സ്വദേശിയാണ്.

ALSO READ: കൊച്ചിൻ ഷിപ‌്‌യാർഡിൽ തൊഴിലവസരം

തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കെ.പി.സി.സി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും. മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണി, വി.എം സുധീരന്‍ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button