Latest NewsKeralaNews

പ്രണയ ബന്ധം എതിർത്ത അമ്മയെ പെണ്‍മക്കള്‍ കൊലപ്പെടുത്തി

കൊല്‍ക്കത്ത: പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ പെണ്‍മക്കള്‍ തലയ്ക്കടിച്ച്‌ കൊന്ന് കുളത്തിലിട്ടു. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് സംഭവം. ജിയാഗഞ്ച് സ്വദേശിനി കല്പന ദേയ് സര്‍ക്കാറിനെയാണ് മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരാണ് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴുമുതല്‍ കൽപനയെ കാണാനില്ലായിരുന്നു. എന്നിട്ടും മക്കൾ പരാതി നൽകാത്തതാണ് സംശയത്തിന് ഇടയൊരുക്കിയത്.

Read also: കല്ലറ തുറക്കലുമായി ബന്ധപ്പെട്ട് ജോളി നടത്തിയ നാടകം : മാധ്യമ വാര്‍ത്തകളെ തള്ളി കൂടത്തായി പള്ളി വികാരി ഫാദര്‍ ജോസഫ് ഇടപാടി : പ്രതികരണം പുറത്ത്

അമ്മാവന്റെ വീട്ടില്‍ അമ്മ പോയെന്ന് കരുതിയാണ് പരാതി നല്‍കാത്തതെന്നാണ് ഇവർ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ പിന്നീട് ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. ശ്രേയയുടെ പ്രണയത്തെ എതിര്‍ക്കുകയും സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് വിലക്കുകയും ചെയ്തതിനാലാണ് അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇരുവരുംമൊഴി നൽകി. അമ്മിക്കല്ലെടുത്ത് അമ്മയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശ്രേയയുടെ കാമുകന്റെ സഹായത്തോടെ സമീപത്തെ കുളത്തിലിട്ടുവെന്നാണ് പൊലീസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button