Latest NewsUSANewsInternational

കാർ അപകടത്തിൽ മലയാളി വൈദികനും, ബിഷപ്പിനും ദാരുണമരണം

കാലിഫോ‌‍‍ർണിയ: വാഹനാപകടത്തിൽ മലയാളി വൈദികനും ബിഷപ്പിനും ദാരുണമരണം. കാലിഫോർണിയയിൽ വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നു മണിയോടെയുണ്ടായ അപകടത്തിൽ ഷില്ലോങ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ ഫാ മാത്യു വെള്ളാങ്കലും ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികൻ ഫാ ജോസഫ് പാറേക്കാട്ടിനു ഗുരുതരമായി പരിക്കേറ്റു.

Also read : ചുഴലിക്കാറ്റിൽ നിരവധി മരണം

മൂന്നു പേരും കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു.കൊലുസ കൗണ്ടിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലിറ്റര്‍ജി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാനാണു ആര്‍ച്ച് ബിഷപ്പ് അമേരിക്കയിലെത്തിയത്.കാലിഫോര്‍ണിയയിലെ ഡാന്‍വി സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ് ഫാ. മാത്യു. ഇരുവരും സലേഷ്യന്‍ സഭാംഗങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button