Latest NewsNewsIndia

വിദ്യാര്‍ത്ഥികള്‍ തമാശയ്ക്ക് നടത്തിയ അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

മധുര: വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. ക്ലാസിലെ ഉച്ചഭക്ഷണ സമയത്ത് സഹപാഠികള്‍ തമ്മിലുണ്ടായ അടിപിടിയായിരുന്നു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചത്. മരിച്ച വിദ്യാര്‍ത്ഥിയെ അടിച്ച സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തേനി കംബാര്‍ സ്ട്രീറ്റിലെ എം തിരുമല്‍ (17) ആണ് മരിച്ചത്. അല്ലിനഗരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയ തിരുമല്‍ ഒന്നരയോടെ തിരിച്ചെത്തി. ഇതിന് ശേഷം ചങ്ങാതിമാര്‍ തമ്മില്‍ തമാശയ്ക്ക് തുടങ്ങിയ അടിപിടിക്കിടെ തിരുമല്‍ ബോധരഹിതനായി നിലത്ത് വീഴുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ തിരുമല്ലിനെ ക്ലാസിന് പുറത്തേക്ക് എടുത്തുകൊണ്ടുവന്നു. സംഭവമറിഞ്ഞെത്തിയ അദ്ധ്യാപകര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില അപകടകരമാണെന്നും അതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നും പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button