തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 16 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, അതിതീവ്ര ഇടിമിന്നലുണ്ടാകും. ഒക്ടോബര്‍ 16വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണു കാലാവസ്ഥ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 13ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഒക്ടോബര്‍ 14 നും 16 നും അതിശക്തമായ മഴയും ലഭിക്കുമെന്നു കാലാവസ്ഥ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 16വരെയുളള തീയതികളില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. ഒക്ടോബര്‍ 14 ന് ഇടുക്കി, വയനാട് ജില്ലകളിലും ഒക്ടോബര്‍ 16 നു ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും നിരവധി ഇടങ്ങളില്‍ മഴ ലഭിച്ചു. കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 10 സെന്റിമീറ്റര്‍. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച ശക്തമായ മഴ പെയ്തു.
Post Your Comments